സ്വന്തം ലേഖകൻ

കോട്ടയം : നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ
(എൻ എൽ സി) ഒരു യൂണിയൻ ഒരു മരം പദ്ധതിയിൽ കോട്ടയം ജില്ലയിൽ 101 കായ് ഫലമുള്ള വൃക്ഷ തൈ ഓഗസ്റ്റ് 15 സ്വാതന്ത്യത്തിനത്തിനു നടുമെന്ന് എൻ എൽ സി സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ പ്രസ്ഥാവിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എൻ എൽ സി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ എൽ സി ജില്ലാ പ്രസിഡൻറ് ജോബി കേളീയംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, ജില്ലാ പ്രസിഡന്റ് എസ് .ഡി സുരേഷ് ബാബു, നേതാക്കളായ ടോമി ചങ്ങങ്കരി, പി.കെ ആനന്ദക്കുട്ടൻ, കെ.വി.ബേബി, എം എം അശോകൻ, ബെന്നി മൈലാടൂർ, രാജേഷ് നട്ടാശേരി, അനൂപ് ഗോപിനാഥ്, ഒ റ്റി ജോസ്, നിബു കോയിത്തറ, മിൽട്ടൻ ഇടശ്ശേരി, മാണി വർഗീസ്, ജോബി.പി എം, ഫിലിപ്പ് കിടങ്ങൂർ എന്നിവർ പ്രസംഗിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക