തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച്‌ ഷോപ്പിങ്ങിനിറങ്ങുന്നവരെ കടയിലെത്തിക്കാന്‍ ​ഗംഭീര ഓഫറുമായി വസ്ത്രസ്ഥാപനം. കടയിലെത്തി വസ്ത്രം വാങ്ങുന്നവര്‍ക്ക് പെട്രോളാണ് സൗജന്യമായി ലഭിക്കുമെന്നാണ് വാ​ഗ്ദാനം. ആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കും.

ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഓരോ ലിറ്റര്‍ പെട്രോള്‍ വച്ച്‌ ലഭിക്കുന്ന നിലയിലാണ് ഓഫര്‍ ക്രമീകരിച്ചിരിക്കുന്നത്. എം സി ആറിന്റെ വിവിധ ഷോറൂമുകളിലാണ് ഓഫര്‍ ലഭിക്കുക. കേരളത്തിലുള്ള എം സി ആറിന്റെ എല്ലാ ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണെന്ന് കമ്ബനി പ്രതിനിധികള്‍ പറഞ്ഞു. ഷോറൂമിനടുത്തുള്ള പെട്രോള്‍ പമ്ബുകളുമായി സഹകരിച്ചാണ് ഓഫര്‍ നല്‍കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഡിസംബര്‍ ആറ് മുതല്‍ ജനുവരി അഞ്ച് വരെയുള്ള ഒരു മാസത്തേക്കാണ് ഓഫര്‍ കാലാവധി. ഓരോ ആയിരം രൂപക്കും ഒരു ലിറ്റര്‍ പെട്രോളിന്റെ ഓരോ കൂപ്പണ്‍ വച്ച്‌ ലഭിക്കും. ആയിരം രൂപക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു കൂപ്പണും, അയ്യായിരം രൂപക്ക് അഞ്ച് കൂപ്പണും, പതിനായിരം രൂപയ്ക്ക് പത്ത് കൂപ്പണും ഉപഭോക്താവിന് ലഭിക്കും. പമ്ബിലെത്തി ഈ കൂപ്പണ്‍ കാണിച്ചാല്‍ പെട്രോളടിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക