കോട്ടയം :കന്യാസ്ത്രീയെ ബലാൽസംഘം ചെയ്ത കേസ്സിൽ വിചാരണ നേരിടാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. കേസിൽ വിടുതൽ നൽകണം എന്ന് അവശ്യപെട്ടു കൊണ്ടു  നേരത്തെ ഹൈ കോടതിയെ സമീപിച്ചിരുന്നെങ്കിലും  കോടതി എഫ് ഐ ആർ  റദ് ചെയ്യാൻ തയാറായില്ല. തുടർന്ന് ഫ്രാങ്കോ മുളയ്ക്കൽ  സുപ്രീം കോടതിയെ സമീപിച്ചങ്കിലും സുപ്രീം കോടതിയും ഫ്രാങ്കോയുടെ  തള്ള്കയായിരുന്നു. തുടർന്ന് ഫ്രാങ്കോ  കോട്ടയം സെഷൻസ് കോടതിയിൽ വിചാരണയ്ക്കായി ഹാജരായത്. രാവിലെ 11 മണിയോടെ എത്തിയ ഫ്രാങ്കോ കോടതിയിൽ തുടരുകയയാണ്.

സർക്കാരിന് വേണ്ടി സൂപ്രീം കോടതിയിൽ മുൻ കേരള ഹൈക്കോടതി ജഡ്ജിയും സീനിയർ അഭിഭാഷകനുമായ വി.ഗിരിയും , സീനിയർ സ്റ്റാൻഡിംഗ് കൗൺസിൽ ജി.പ്രകാശും ഹാജരായി.

ഹൈക്കോടതിയിൽ സ്പെഷ്യൽ പ്രോസീക്കൂട്ടർ എസ്സ്. അംബികാദേവിയും പ്രോസികൂട്ടർ ഷൈലജയും ഹാജരായി.വിചാരണ കോടതിയിൽ ഈ കേസ്സിലെ സ്പെഷ്യൽ പ്രാസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും ഹാജരായി പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് വേണ്ടി സൂപ്രീം കോടതിയിൽ വ്യന്ദ ഗോവറും ഹൈക്കോടതിയിൽ ജോൺ എൻ. റാൽഫും ഹാജരായി സർക്കാരും കന്യാസ്ത്രീയും സൂപ്രീം കോടതിയിൽ തടസ്സ ഹർജികൾ ഫയൽ ചെയ്തിന്നു

പ്രാസിക്യൂഷന് അഭിമാനഹർഹമായ നേട്ടം

രാജ്യത്തെ പരമോന്നത നീതിപീഠം പ്രാസിക്യൂഷൻ കോടതിയിൽ നൽകിയ കുറ്റപത്രം നിലനിൽക്കുന്നതാണെന്ന് കണ്ടെത്തി .

 വിചാരണ കോടതിയായ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും വിടുതൽ ഹർജി തള്ളിയത് ബിഷപ്പിന് കനത്ത തിരിച്ചടി ആയിരുന്നു. 

കോട്ടയം മുൻ എസ്സ് പി ഹരിശങ്കറിന്റെ നേത്യത്വത്തിൽ വൈക്കം ഡി വൈ എസ് പി സുഭാഷും എസ്.ഐ മോഹൻദാസും അടങ്ങുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് കേസ്സ് അന്വേഷിച്ച് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2