കോട്ടയം: കന്യസ്ത്രിയെ പീഡിപ്പിച്ച കേസിൽ കേസിൽ നിന്നും ഊരാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പലതവണ ശ്രമിച്ചിരുന്നെങ്കിലും പിടിമുറുകുകയായിരുന്നു. അതിനിടയിൽ കേസിൽ നിന്നും രക്ഷപ്പെടാനായി പല തവണ കാട്ടി കുട്ടിയ  അതി ബുദ്ധി തന്നെയാണ് ഫ്രാങ്കോയിക്ക് തന്നെ കുരുക്കായി മാറിയത്.നിലവിൽ ഇപ്പോൾ ഫ്രാങ്കോയ്ക്ക് കോട്ടയം ജില്ല വിട്ട പുറത്ത് പോകാൻ കഴിയില്ല.കുറ്റപത്രം വായിച്ചു കേൾപ്പിക്കും വരെ ഫ്രാങ്കോ മുളയ്ക്കൽ കോടതിയിലെത്തണം.

കേസ് ഇങ്ങനെ

ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മoത്തിലെത്തിയാണ് കന്യാസ്ത്രിയെ പീഠിപ്പിച്ചത്.തുടർന്ന് ഇയാൾ കന്യാസ്ത്രിയെ ഇവിടെ നിന്ന് സ്ഥലം മാറ്റുകയും പിൻന്തുടർന്ന് ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തതോടെയാണ് കന്യാസ്ത്രി പോലീസിൽ പരാതി നൽകിയത്.തുടർന്ന് വൈക്കം ഡി വൈ എസ് പി കെ.സുഭാഷിന്റെ നേത്യത്വത്തിലുള്ള സംഘം കേസ് അന്വെഷിക്കുകയും  ബിഷപ്പിനെ അറസ്റ്റ് ചെയുകയും ചെയ്തു. തുടർന്ന് കൊച്ചിയിലെ രഹസ്യ സാങ്കേതത്തിൽ എത്തിച്ചു ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. തുടർന്ന് കോടതി ഫ്രാങ്കോയെ  റിമാൻഡ് ചെയുകയും ചെയ്തു. തുടർന്ന് പാലാ സബ് ജയിലിൽ എത്തിച്ച ഫ്രാങ്കോ 20 ദിവസങ്ങൾക്ക്  ശേഷം  ജാമ്യമെടുത്തു ജലന്ധറിലേക്ക് പോവുകയായിരുന്നു.

ഫ്രാങ്കോയുടെ അതിബുദ്ധി:

ജലന്ധറിലേക്ക് പോയ ഫ്രാങ്കോ പിന്നെ കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. പല തവണ കോടതി നോട്ടീസ് അയച്ചിട്ടും ഇയാൾ കോടതിയിൽ ഹാജരായില്ല. പല തവണ കേസ് വൈപിക്കാൻ ഇയാൾ ശ്രമം നടത്തി. എന്നാൽ വാദി ഭാഗം ശക്തമായ നിലപാടുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതിനിടയിൽ കന്യസ്ത്രീകൾ  ഹൈകോടതിയുടെ മുൻപിൽ സമരം ആരംഭിച്ചതോടെ സമ്മർദമേറി. അവസാനം പിടിച്ചു നിൽക്കാൻ തനിക്ക് കോവിഡ് ബാധിച്ചു എന്ന് വരെ ഇയാൾ പറഞ്ഞു നോക്കിയെങ്കിലും കോടതി വീട്ടില്ല. കോവിഡ് ബാധിച്ച സർട്ടിഫിക്കറ്റ് നൽകണം എന്ന് കോടതി അവശ്യപെട്ടു. അപ്പോൾ പഞ്ചാബിൽ കോവിഡ് സർട്ടിഫിക്കറ്റ് നൽകുന്ന കീഴ് വഴക്കം ഇല്ലന്ന് അറിയിച്ചു. ഇത് കൂടുതൽ കുരുക്കു മുറുകാൻ കാരണമായി. k

നാൾ വഴികൾ.

2018  ജൂണ്‍ 27:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്തെന്ന് കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി മഠത്തിലെ കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

2018  ജൂണ്‍ 29:പരാതി അന്വേഷിക്കാന്‍ വൈക്കം ഡിവൈഎസ്പി സുഭാഷ്കുമാറിനെ ചുമതലപ്പെടുത്തി. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ പോലീസ് പരിശോധിക്കുന്നു.

2018  ജൂലൈ 05:ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

2018  ജൂലൈ 09:അന്വേഷണസംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.

2018  ജൂലൈ 10:ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്. പോലീസ് വീണ്ടും കന്യാസ്ത്രീയുടെ മൊഴി എടുത്തു.

2018  ജൂലൈ 12:മിഷനറീസ് ഓഫ് ജീസസിന്‍റെ കണ്ണൂരിലുളള മഠത്തിലെത്തി പോലീസ് കന്യാസ്ത്രീകളുടെ മൊഴിയെടുത്തു.

2018  ജൂലൈ  14:കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് വികാരി ഫാ.ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴിയെടുത്തു.

2018  ജൂലൈ 19:ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് കന്യാസ്ത്രീ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നടത്തിയ 14 മിനിട്ട് ഫോണ്‍ സംഭാഷണം പുറത്ത്. കന്യാസ്ത്രീ തനിക്കു പരാതി നല്‍കിയിട്ടില്ലെന്ന കര്‍ദിനാളിന്‍റെ വാദം പൊളിഞ്ഞു.

2018  ജൂലൈ 20:സംഭവം നടക്കുമ്പോള്‍ കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്ന രണ്ടു  കന്യാസ്ത്രീകളുടെ മൊഴി ബാംഗളൂരുവില്‍ നിന്ന് പോലീസ് രേഖപ്പെടുത്തുന്നു.

2018  ഓഗസ്റ്റ് 13:അന്വേഷണസംഘം ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തു

2018  സെപ്റ്റംബര്‍ 08:ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി.

2018  സെപ്റ്റംബര്‍ 10:കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

2018  സെപ്റ്റംബര്‍ 11:കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വത്തിക്കാന് കന്യാസ്തീയുടെ കത്ത്.

2018  സെപ്റ്റംബര്‍ 12:സെപ്റ്റംബര്‍ 19-ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് പോലീസ് നോട്ടീസ് അയച്ചു.

2018  സെപ്റ്റംബര്‍ 13:ബിഷപ്പിനെതിരായ കേസിലെ പോലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി.

2018  സെപ്റ്റംബര്‍ 15:ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു. മിഷനറീസ് ഓഫ് ജീസസ് നല്‍കിയ പത്രക്കുറിപ്പിനൊപ്പം കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് വിവാദമായി.

2018  സെപ്റ്റംബര്‍ 19:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി.

 

2018 സെപ്റ്റംബര്‍ 20:രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. മൊഴികളില്‍ വ്യക്തത വരുത്താന്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചു.

2018 സെ്പറ്റംബര്‍ 21:രാവിലെ 10.30 ഓടെ ഫ്രാങ്കോ മുളക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി. 12 മണിയോടെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തി. ഒരുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.

 

 

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2