കണ്ണൂര്‍: വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. വിമാനത്താവളത്തില്‍ മാലിന്യത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. കടത്ത് സ്വര്‍ണ്ണം ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനാണു ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണം കണ്ടെത്തിയത്. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക