കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് മരിച്ചു. മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ ആണ് മരിച്ചത്. ഇന്നലെ കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്ബോഴായിരുന്നു അപകടം.

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇയാളുടെ ഭവനത്തിൽ കസ്റ്റംസ് റെയ്ഡും നടന്നിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് പരിശോധിച്ച്‌ വരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group