2009 ല്‍ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍ വച്ച്‌ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാരോപിച്ച മുന്‍ മോഡല്‍ കാത്‌റിന്‍ മയോര്‍ഗ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത് 56 ദശലക്ഷം പൗണ്ട് (ഏകദേശം 578 കോടി രൂപ). താനനുഭവിച്ച വേദനയ്ക്കും കഷ്ടപ്പാടിനും പകരമായാണ് ഈ തുക ആവശ്യപ്പെടുന്നതെന്നാണ് മോഡല്‍ വിശദീകരിച്ചത്.

മുന്‍പ് താനനുഭവിച്ച വേദനയ്ക്കും ഇനി ഭാവിയില്‍ അനുഭവിക്കാന്‍ പോകുന്ന വേദനയ്ക്കും പിന്നെ ശിക്ഷാ നടപടികള്‍ക്കുമായി 18 ദശലക്ഷം പൗണ്ട് വീതമാണ് മോഡല്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം അപ്പാടെ നിഷേധിച്ചിരിക്കുകയാണ് റൊണാള്‍ഡോ. ‘ന്യായമായ സംശയത്തിനപ്പുറം ഇത് തെളിയിക്കാനാവില്ല’ എന്ന് ലാസ് വെഗാസ് പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിച്ചതിനാല്‍ റൊണാള്‍ഡൊക്കെതിരെ കേസൊന്നും ഇതുവരെ ഫയല്‍ ചെയ്തിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2