ഒ​റ്റ​പ്പാ​ലം: മു​ന്‍ എം.​എ​ല്‍.​എ എം. ​ഹം​സ​യു​ടെ പേ​രി​ല്‍ ഫേ​സ്ബു​ക്കി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച്‌ പ​ണം ത​ട്ടാ​ന്‍ ശ്ര​മം. ഹം​സ​യു​ടെ പ്രൊ​ഫൈ​ല്‍ ഫോ​ട്ടോ​യും വി​വ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി എം. ​ഒ​റ്റ​പ്പാ​ലം എ​ന്ന പേ​രി​ലാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് വ്യാ​ജ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ഫ്ര​ണ്ട് റി​ക്വ​സ്​​റ്റ്​ അ​യ​ച്ച്‌ ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം ത​ട്ടാ​നാ​ണ് ശ്ര​മി​ച്ചി​ട്ടു​ള്ള​ത്.

സൈ​ബ​ര്‍ സെ​ല്ലി​ലും പൊ​ലീ​സി​ലും ഹം​സ പ​രാ​തി ന​ല്‍​കി. അ​ഭി​ഭാ​ഷ​ക​നും സി​റ്റി​സ​ണ്‍ ഫോ​റം പ്ര​സി​ഡ​ന്‍​റു​മാ​യ അ​ഡ്വ. ആ​ര്‍.​പി. ശ്രീ​നി​വാ​സ​െന്‍റ പേ​രി​ലും സ​മാ​ന രീ​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group