ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്രസിങ് അന്തരിച്ചു. 87 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

ഏപ്രില്‍ 13 ന് വീര്‍ഭദ്രസിങ്ങിന് കോവിഡ് പിടിപെട്ടിരുന്നു. തുടര്‍ന്ന് മൊഹാലി മാക്‌സ് ആശുപത്രിയിലായിരുന്നു. ആറു തവണ ഹിമാചല്‍ പ്രദേശ മുഖ്യമന്ത്രിയായിരുന്നു വീര്‍ഭദ്രസിങ്. ഒമ്ബതു തവണ ഹിമാചല്‍ എംഎല്‍എയായിരുന്ന അദ്ദേഹം, അഞ്ചു തവണ പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക