ദില്ലി: മുന്‍ കേന്ദ്രമന്ത്രി രംഗരാജന്‍ കുമാര മംഗലത്തിന്റെ ഭാര്യയും അഭിഭാഷകയുമായി കിറ്റി കുമാരമംഗലത്തെ (68) ദില്ലിയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൗത്ത് വെസ്റ്റ് ദില്ലിയിലെ വസന്ത് വിഹാറിലെ വസതിയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് പറയുന്നത് ഇങ്ങനെ, രാത്രി 11 മണിയോടെയാണ് അവരുടെ വീട്ടുജോലിക്കാരിയായ മഞ്ജുവിന്റെ ഫോണ്‍ കോള്‍ ലഭിക്കുന്നത്. രാത്രി 9 മണിയോടെ രാജു എന്ന അലക്കുകാരന്‍ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിക്കുകയായിരുന്നു. വാതില്‍ തുറന്നുകൊടുത്ത വീട്ടു ജോലിക്കാരിയായ സ്ത്രീയെ വലിച്ചിഴച്ച്‌ മറ്റൊരു മുറിയിലേക്ക് അടച്ചിടുകയും ചെയ്തു.തുടര്‍ന്ന് ഇയാളോടൊപ്പം രണ്ട് പേരും വീട്ടിനകത്തേക്ക് കടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്ന് കിറ്റിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മൂന്ന് പേരും പുറത്തുപോയ ശേഷമാണ് വീട്ടുജോലിക്കാരി എങ്ങനെയോ മുറിയില്‍ നിന്ന് പുറത്തെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പതിനൊന്ന് മണിയോടെയാണ് വിവരം അറിഞ്ഞതെന്ന് പൊലീസ് പറയുന്നു. അതേസമയം, അറസ്റ്റിലായ രാജു കൂടെയുണ്ടായിരുന്ന രണ്ട് പേരെ കുറിച്ചുള്ള വിവരം നല്‍കിയെന്നാണ് സൂചന. ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം വീട്ടിലെത്തുമ്ബോള്‍ ബ്രീഫ് കേസുകളും അലമാരകളും മറ്റും തുറന്ന നിലയിലായിരുന്നു.