ജിദ്ദ: ലോകത്താകെയുള്ള കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷത്തെ ഹജ്ജിനും വിദേശ തീര്‍ത്ഥാടകര്‍ക്ക് പങ്കെടുക്കാനാകില്ല. സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ തെരഞ്ഞെടുക്കപ്പെടുന്ന 60,000 പേര്‍ക്കായിരിക്കും ഈ വര്‍ഷം ഹജ്ജിന് അവസരം ഉണ്ടായിരിക്കുകയെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഹജ്ജ്, ഉംറ ഉപമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് വാക്സിനെടുത്തിരിക്കണം. ഹജ്ജുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായാല്‍ തീര്‍ത്ഥാടകരുടെ എണ്ണം കൃത്യമായി പ്രഖ്യാപിക്കുമെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് എണ്ണത്തില്‍ വ്യത്യാസമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സാധാരണഗതിയില്‍ ലോകത്ത് നിന്ന് ആകെ 20 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പങ്കാളികളാകുന്ന ഹജ്ജ് തീര്‍ത്ഥാടനത്തില്‍ കഴിഞ്ഞ വര്‍ഷവും
സൗദിയില്‍ ഉള്ളവര്‍ക്ക് മാത്രമായിട്ടാണ് പ്രവേശനം പരിമിതപ്പെടുത്തിയിരുന്നത്. സൗദി അറേബ്യയിലെ ആയിരത്തോളം തീര്‍ത്ഥാടകര്‍ മാത്രമാണ് കഴിഞ്ഞ തവണ ഹജ്ജിന് പങ്കെടുക്കുന്നത്.