ഒഡീഷ : ഒഡീഷയിലെ അങ്കുളില്‍ ധാബ ഉടമയുടെ മകന്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തതായി പരാതി. ചന്ദിപദ പ്രദേശത്തെ വീട്ടില്‍ ഫുഡ് പാര്‍സല്‍ വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. 32കാരിയായ ഡോക്ടറാണ് ബലാത്സംഗത്തിനിരയായത്‌.

ഡോക്ടറിന്റെ പരാതിയില്‍ 35കാരന്‍ പിടിയിലായി. ധാബ ഉടമയുടെ മകന്‍ സുകന്ത ബെഹെറയാണ് പിടിയിലായത്. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍ ഡോക്ടര്‍ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മണിയോടെയാണ് ബെഹെറ ഭക്ഷണവുമായി സ്ഥലത്ത് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group