വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ പലചരക്കുകടയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പുരുഷനും സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. ഇതില്‍ ഒരാള്‍ വെടിവയ്പ്പ് നടത്തിയ അക്രമിയാണ്. വെടിവയ്പ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലിസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫ്‌ളോറിഡയില്‍ വെടിവയ്പ്പ് നടക്കുന്നത്. മിയാമിയില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ റോയല്‍ പാം ബീച്ചിലെ പബ്ലിക്‌സ് ഗ്രോസറി ഷോപ്പിലാണ് വെടിവയ്പ്പുണ്ടായത്.

ഇരകളെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പാം ബീച്ച്‌ കൗണ്ടി ഷെരീഫ് ഓഫിസ് നല്‍കിയിട്ടില്ല.ഞായറാഴ്ച ഫ്‌ളോറിഡയില്‍ നടന്ന വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് മുമ്ബുണ്ടായ സമാനസംഭവത്തില്‍ മിയാമി പ്രദേശത്തെ ഒരു സംഗീത കച്ചേരി നടക്കുന്ന സ്ഥലത്തിന് പുറത്ത് ജനക്കൂട്ടത്തിന് നേരെ മൂന്നുപേര്‍ പ്രകോപനമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group