കൊല്ലം: നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ യുവതിയുള്‍പ്പെടെയുള്ളവര്‍ പിടിയില്‍.

എക്​സൈസ്​ ഉദ്യോഗസ്ഥരെ കണ്ട്​ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഫ്ലാറ്റി​െന്‍റ മൂന്നാം നിലയില്‍ നിന്ന്​ വീണ്​ പരിക്കേറ്റ യുവാവുള്‍പ്പെടെ മൂന്ന്​ ​പേരെ ആണ്​ അറസ്​റ്റ്​ ചെയ്​തത്​. ഒരാള്‍ ഫ്ലാറ്റില്‍നിന്ന്​ ചാടി രക്ഷപ്പെട്ടു. ഇയാളെയും ചേര്‍ത്ത്​ നാലുപേര്‍ക്കെതിരെ കേസെടുത്തു. ഇവരുടെ പക്കല്‍നിന്നും മാരക രാസമയക്കുമരുന്നായ എം.ഡി.എം.എ, കഞ്ചാവ്​ എന്നിവ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തഴുത്തല പേരയം മണിവീണ വീട്ടില്‍ ഉമയനലൂര്‍ ലീന(33), കിളികൊല്ലൂര്‍ മാനവ നഗറില്‍ നിന്നും ഇപ്പോള്‍ കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗറില്‍ ആഷിയാന അപ്പാര്‍ട്ട്മെന്‍്റില്‍ താമസിക്കുന്ന ശ്രീജിത്( 27), ആശ്രാമം കാവടിപ്പുറം പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ ദീപു(26 ) എന്നിവരാണ്​ പിടിയിലായത്​. ദീപുവിനാണ് മൂന്നാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റത്​. ഇയാളില്‍നിന്നാണ്​​ 0.1523 ഗ്രാം എം.ഡി.എം.എ പിടികൂടിയത്‌. എം.ഡി.എം.എയും കഞ്ചാവും കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെയും കേസുണ്ട്. ലീന നഗരത്തിലെ പ്രധാന മയക്ക് മരുന്ന് ഏജന്‍റാണ്. ആശ്രാമം സൂര്യമുക്ക് സ്വദേശിയായ ക്യു.ഡി.സി എന്നു വിളിക്കുന്ന ദീപു( 28 ) എന്നയാളാണ് ഫ്ലാറ്റില്‍ നിന്ന് ചാടി രക്ഷപെട്ടത്​. ഇയാള്‍ കൊലപാതക കേസിലും,നിരവധി ലഹരി മരുന്ന് കടത്ത്‌ കേസുകളിലും പ്രതിയാണ്​.

ബുധനാഴ്​ച വൈകിട്ട് കിളിക്കൊല്ലൂര്‍ പ്രിയദര്‍ശിനി നഗറിലെ ആഷിയാന അപ്പാര്‍ട്ട്മെന്റിലെ ഒലിവ് എന്ന ഫ്ലാറ്റ് സമൂച്ചയത്തിന്റെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍ നിന്ന് പാട്ടും ബഹളവും അസഹ്യമായതോടെ പരിസരവാസികള്‍ പരാതിപ്പെടുകയായിരുന്നു. ശ്രീജിത് വാടകക്കെടുത്തതായിരുന്നു ഫ്ലാറ്റ്​. ലഹരിയിലായിരുന്ന യുവാക്കള്‍ സ്ഥലത്തെത്തിയ എക്സൈസുകാരെ ആക്രമിക്കാനും ശ്രമിച്ചു. രക്ഷ​െപടാനായി രണ്ടു യുവാക്കള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവാക്കള്‍ ഉപയോഗിച്ച സ്കൂട്ടറില്‍ നിന്നും 20 ഗ്രാം കഞ്ചാവ്​ കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക