ഹൈദരാബാദ്: തെലങ്കാനയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട മിന്നല്‍ പ്രളയത്തില്‍ നവവധു ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു.വിവാഹ വിരുന്നില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വധുവും വരനും ഉള്‍പ്പെടെ ആറുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒഴുക്കില്‍പ്പെട്ടു. വധു ഉള്‍പ്പെടെ മൂന്ന് പേര്‍ ഒഴുകിപ്പോയി. ഇതില്‍ ഒരു കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വധുവിന്റെ ബന്ധുവായ കുട്ടിയെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്.

സംസ്ഥാനത്ത് കനത്തമഴ വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചിരിക്കുകയാണ്. വാറങ്കലില്‍ അഴുക്കുചാലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ മൃതദേഹം കണ്ടെത്തി. ലാപ് ടോപും കണ്ടെടുത്തു. ശങ്കര്‍പ്പള്ളിയില്‍ 70വയസുകാരന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒഴുകിപ്പോയി. ആദിലാബാദില്‍ 30 വയസുകാരനായ തൊഴിലാളിയും ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍.സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവതികളും അപകടത്തില്‍പ്പെട്ടു. ഇവര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍. രംഗ റെഡ്ഡി, സിദ്ധിപ്പെട്ട് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക കെടുതി രൂക്ഷമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക