ഇടുക്കി : മൂന്നാറില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദിയുമായി അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. മൂന്നാറിലെ ലോഡ്ജില്‍ വച്ച്‌ അഞ്ചു കിലോ ആംബര്‍ഗ്രിസ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ വച്ച്‌ ആംബര്‍ഗ്രിസ് കൈമാറുന്നുവെന്ന രഹസ്യവിവരം വനം വകുപ്പ് വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചു.

ഇതെ തുടര്‍ന്ന് വിജിലന്‍സ് സംഘവും, മൂന്നാര്‍ റേഞ്ചറുടെ നേതൃത്യത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് അഞ്ചുകോടി രൂപ വിലവരുമെന്നാണ് നിഗമനം. കഴിഞ്ഞ മാസം തൃശൂര്‍ ചേറ്റുവയില്‍ നിന്ന് മുപ്പത് കോടി രൂപ വിലമതിക്കുന്ന തിമിംഗില ഛര്‍ദ്ദി പിടികൂടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക