ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ സമ്പര്‍ക്കം മൂലം കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ 45 പേര്‍ക്ക് കോവിഡ് സ്ഥിതികരിച്ചു.ഇതില്‍ രണ്ടു പേര്‍ പത്തനംതിട്ട ജില്ലയില്‍നിന്നുള്ളവരാണ്. ജൂലൈ 18നാണ് ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.പിന്നിട്
ജൂലൈ 19 മുതല്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ ആരംഭിച്ചു. 19ന് നാലുപേര്‍ക്കും തിങ്കളാഴ്ച്ച 22 പേര്‍ക്കും ഇന്നലെ 16 പേര്‍ക്കുമാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. മത്സ്യ മാര്‍ക്കറ്റിലും പച്ചക്കറി മാര്‍ക്കറ്റിലുമായി ആകെ 532 പേരെയാണ് ഇതുവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.
ചങ്ങനാശേരി മാര്‍ക്കറ്റ് മേഖല കോവിഡ് ക്ലസ്റ്ററായി പരിഗണിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയില്‍ പൊതുവെയും നിയന്ത്രണങ്ങളുണ്ട്. മുനിസിപ്പല്‍ മേഖലയില്‍ അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നതിനും അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം ചേരുന്നതും നിരോധിച്ചു.വ്യാപാര സ്ഥാപനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2