തിരുവനന്തപുരം: വോട്ടെടുപ്പ് പുരോഗമിക്കവേ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളായ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കനത്ത പോളിങ്. കനത്ത ത്രികോണ മത്സരം നടക്കുന്ന ഈ മണ്ഡലങ്ങളില്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ഏഴുശതമാനത്തിലധികം പേര്‍ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്ത് ആദ്യം മന്ദഗതിയിലായിരുന്ന പോളിങ് പിന്നിട് മെച്ചപ്പെട്ടു.
ആദ്യ ഒന്നരമണിക്കൂറില്‍ ഏട്ടുശതമാനലത്തിലധികം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആദ്യമണിക്കൂറില്‍ യന്ത്രത്തകരാറും വ്യാപകമായിരുന്നു. കോട്ടയം ചിറക്കടവില്‍ നാല്‍പതിലേറെപ്പേര്‍ പേര്‍ വോട്ടു ചെയ്യാതെ മടങ്ങി. മലപ്പുറം പാണക്കാട് ബൂതിലുണ്ടായ യന്ത്രത്തകരാര്‍ മൂലം സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ വോട്ടുചെയ്യാന്‍ ഒന്നരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2