കണ്ണൂര്‍ : ടെലിഫിലിം ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം മൂലം ക്യാമറാമാന്‍ തെങ്ങിന്‍ മുകളില്‍ കുടുങ്ങി. അവശനിലയിലായ ഇയാളെ അഗ്നിശമനസേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ചെറ്റക്കണ്ടിയിലെ പ്രേംജിത്തിനെയാണ് പാനൂര്‍ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചത്.

മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയില്‍ ഇന്നലെയാണ് സംഭവം. കള്ളുചെത്ത് ജോലി ഷൂട്ടുചെയ്യുന്നതിനിടയില്‍ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായിതിനെ തുടര്‍ന്ന് പ്രേംജിത്ത് തെങ്ങിന് മുകളില്‍ കുടുങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അഭിനേതാവായ ഗംഗാധരന്‍ യഥാര്‍ഥ കള്ളുചെത്തു തൊഴിലാളി ആയതിനാല്‍ പ്രേംജിത്തിനെ തെങ്ങിന്റെ മുകളില്‍ താങ്ങി നിര്‍ത്തിയതു മൂലം വലിയ അപകടം ഒഴിവായി.ഷൂട്ടിങ് ടീമിലുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളെത്തി തെങ്ങില്‍ കയറി വലയില്‍ കുരുക്കി പ്രേംജിത്തിനെ സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക