കാളികാവ്: പുല്ലങ്കോട് വെടിവെച്ചപാറയില്‍ മാരുതി എക്കോ വാനിന് തീപ്പിടിച്ച് യുവാവ് വെന്തുമരിച്ചു. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയന്‍ ഷാഫി (43) യാണ് ദാരുണമായി മരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നിരിക്കുന്നത്. സ്രാമ്പിക്കല്ലില്‍ നിന്നും കാളികാവിലേക്ക് പോകുന്ന വഴി വാനിന് തീപിടിക്കുകയായിരുന്നു. വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തീ ആളിപ്പടര്‍ന്ന ശേഷമാണ് പ്രദേശവാസികള്‍ അപകടം അറിയുന്നത്. വാഹനം വെട്ടിപ്പോളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2