കൊച്ചി: നെട്ടൂരില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണില്‍ തീപിടുത്തം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന സൈന്‍ ബോര്‍ഡുകളും,നിര്‍മ്മാണ സാമഗിരികളും പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപത്തു നിര്‍ത്തിയിട്ടിരുന്ന സ്ഥാപനത്തിന്റെ ഒരു ബൈക്കും അഗ്‌നിക്കിരയായി. തീപിടിക്കാന്‍ തുടങ്ങിയതോടെ അഗ്നി ശമന സേനയില്‍ വിളിച്ചിട്ട് ആരും ഫോണെടുത്തില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

എല്ലാം കത്തി തീരാറായപ്പോളാണ്തൃപ്പൂണിത്തുറ, കടവന്ത്ര, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നി ശമന സേന യൂനിറ്റുകള്‍ എത്തിയതെന്നും പറയുന്നു. തീപിടിക്കുന്ന സമയത്ത് രണ്ടു ജീവനക്കാര്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ അപകടം കൂടാതെ രക്ഷപെട്ടു. ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സ്ഥാപന ഉടമ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക