മൂന്നാർ രാജമലയിൽ പേമാരിയെ തുടർന്ന് ഉണ്ടായ അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് അറിയിച്ചു. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് അടിയന്തര സഹായം ലഭ്യമാക്കുന്നത്. രാജമല ദുരന്തത്തിൽ വേദന പങ്കുവെച്ച പ്രധാനമന്ത്രി തൻറെ ഹൃദയം ദുഃഖത്തിൽ അമർന്ന കുടുംബങ്ങൾക്ക് ഒപ്പമാണ് എന്ന് അറിയിച്ചു.

രാജമല ലൈവ് അപ്ഡേറ്റ്

  • 14 മൃതദേഹങ്ങൾ വീണ്ടെടുത്തു
  • 12 ആളുകളെ രക്ഷപ്പെടുത്തി
  • 52 പേർക്കായി തിരച്ചിൽ
  • പരിക്കേറ്റവരെ മൂന്നാർ ഹൈറേഞ്ച് റ്റാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ഗുരുതരപരുക്ക് ഉള്ളവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2