തിരുവനന്തപുരം : കെ എസ് ആർ ടീ സി പെൻഷൻ മുടങ്ങുന്നു .സമരത്തിനൊരുങ്ങി പെൻഷൻക്കാർ. പെൻഷൻ വിതരണത്തിനാവശ്യമായ തുക ഇതുവരെ ധനവകുപ്പ് സഹകരണവകുപ്പിന് കൈമാറിയിട്ടില്ല.
സഹകരണ ബാങ്കുകൾവഴി എല്ലാ മാസവും അഞ്ചിന് നൽകേണ്ട പെൻഷനാണ് ഈ മാസവും അനിശ്ചിതമായി വൈകുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പണം അനുവദിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ പെൻഷൻ വിതരണത്തിനുള്ള നടപടികൾ സഹകരണവകുപ്പ് നിർത്തിവച്ചു .
കെഎസ്ആർടിസി പെൻഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിനാളുകളാണ് ഇതോടെ പ്രതിസന്ധിയിലായത്. പലർക്കും മരുന്ന് പോലും വാങ്ങാൻ പണമില്ലാത്ത അവസ്ഥയാണ്. മുൻപും ഈ സാഹചര്യമുണ്ടായതോടെ പെൻഷകാർ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് ഇനി പെൻഷൻ മുടങ്ങില്ലെന്ന് മുഖ്യമന്ത്രി നേരിട്ടാണ് ഇവർക്ക് ഉറപ്പ് നൽകിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2