പത്തനംതിട്ടയിലെ കോന്നി വകയാര്‍ കേന്ദ്രമാക്കി സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​സ്​​ഥാ​ന​ത്തെ മു​ന്‍നി​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ പോപുലര്‍ ഫിനാനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ നൂറോളം പരാതികള്‍ ഉയരുന്നതിനിടയില്‍ ഉടമ കോടികളുമായി മുങ്ങിയാതായി റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് പത്ത് കോടിയിലധികം രൂപയാണ് നിക്ഷേപകരില്‍ നിന്ന് തട്ടിച്ച്‌ എടുത്തിരിക്കുന്നതെന്നാണ് വിവരം.

അതേസമയം സംസ്ഥാനത്തും പു​റ​ത്തു​മാ​യി 350 ഓ​ളം ശാ​ഖ​ക​ളു​ള്ള സ്​​ഥാ​പ​ന​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​രാ​ണ്​ പ​ണം മ​ട​ക്കി​ക്കി​ട്ടു​ന്നില്ലെ​ന്ന പ​രാ​തി​യു​മാ​യി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ​ത്തു​ന്ന​ത്. 5,000 മുതല്‍ 18 ലക്ഷം വരെ നിക്ഷേപിച്ചവരും ഇവര്‍ക്കിടയിലുണ്ട്. എട്ട് കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായാണ് പ്രാഥമിക വിവരം. 45 പേരുടെ പരാതിയില്‍ കോന്നി പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നുള്ള പരാതികളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

സ്ഥാപന ഉടമ വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയല്‍ ( റോയി ഡാനിയല്‍) ഭാര്യ പ്രഭ ഡാനിയല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ, റോയി ഡാനിയല്‍ ഷാര്‍ജയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് എമിഗ്രേഷനിലും വിവരം നല്‍കിയിട്ടുണ്ട്.ഒരു മാസം മുന്‍പ് സ്ഥാപനത്തെ സംബന്ധിച്ച്‌ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വകയാറിലെ വീട്ടില്‍ നിന്ന് റോയി ഡാനിയലും കുടുംബവും താമസം മാറിയിരുന്നു. എന്നാല്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പരാതിക്കാര്‍ വ്യക്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2