സംസ്ഥാന ധനമന്തി കെ. എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ഇന്ന് കൂടികാഴ്ച നടത്തും. ധനമന്ത്രിയായ ശേഷം ആദ്യമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.

ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക , വായ്പാ പരിധി ഉയര്‍ത്തല്‍ എന്നിവ ചര്‍ച്ചയാകും. 4521 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക കേരളത്തിന് ലഭിക്കാനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നിലവിലത്തെ സാഹചര്യത്തില്‍ ജിഎസ്ടി കുടിശിക എത്രയും വേഗം നല്കണമെന്ന ആവശ്യം ധനമന്തി കെ. എന്‍ ബാലഗോപാല്‍ നിര്‍മല സീതരാമന് മുന്നില്‍ അവതരിപ്പിക്കും.

ഇതിന് പുറമെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വായ്പാ പരിധി ഉയര്‍ത്തണമെന്നും കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെടും. ജി എസ് ടി കുടിശ്ശിക വിഷയം പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ മുഖ്യമന്ത്രിയും ഉന്നയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക