വിനോദസഞ്ചാരത്തിനായി ബഹിരാകാശ യാത്ര സാധ്യമാകുമോ എന്ന ചര്‍ച്ചയുടെ കാലം കഴിഞ്ഞു. ആദ്യ സംഘം യാത്ര ചെയ്ത വാര്‍ത്ത ഇതിനകം ചര്‍ച്ചയാണ്. എന്നാല്‍ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രികന്‍ ആയി മലയാളിയായ സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര വൈകാതെ തന്റെ സ്വപ്നം സഫലമാക്കും. തയ്യാറെടുപ്പുകള്‍ എല്ലാം അവസാനഘട്ടത്തിലാണ് എന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു. പല ഘട്ടങ്ങളായി ഉള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷമാണ് ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്.

രണ്ട് ഘട്ടങ്ങളായി ഉള്ള പരിശീലനം ആണ് സന്തോഷ് ജോര്‍ജ് കുളങ്ങര പൂര്‍ത്തിയാക്കിയത്. അതിലൊന്ന് സീറോ ഗ്രാവിറ്റി പരിശീലനമായിരുന്നു. ഏറെ ശ്രമകരമായിരുന്നു ഈ പരിശീലനം എന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ബഹിരാകാശത്ത് എത്തിയാല്‍ ഭാരരഹിതമായ അവസ്ഥയാണ് ഉണ്ടാവുക. ആ അവസ്ഥ ഭൂമിയില്‍ നിന്ന് തന്നെ അനുഭവിക്കുക എന്നതാണ് ഈ പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഫ്ലോറിഡയിലെ കെന്നഡി സ്പോര്‍ട്സ് സെന്ററില്‍ ആണ് ഈ പരിശീലനം നടന്നത്. ബഹിരാകാശത്ത് എത്തുമ്ബോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന അവസ്ഥ ഈ പരിശീലനത്തില്‍ നേരിട്ട് മനസ്സിലാക്കാനായി. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അനുഭവിച്ചറിയാന്‍ ആയി എന്നും അദ്ദേഹം പറയുന്നു.

പ്രത്യേക വിമാനത്തില്‍ ആയിരുന്നു ഫ്ലോറിഡയില്‍ പരിശീലനം ഉണ്ടായിരുന്നത്. പാരബോളിക്ക് വിമാനങ്ങള്‍ ആയിരുന്നു ഇതിനായി ഉണ്ടായിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ മുകളില്‍ ആയിരുന്നു അന്ന് പരിശീലനം. വളരെ ഉയരത്തിലേക്ക് വിമാനം പരത്തുകയും താഴേക്കു പതിക്കുന്ന രീതിയില്‍ വളരെ വേഗത്തില്‍ വിമാനം ചലിപ്പിക്കുന്നതും ആയിരുന്നു രീതി. ബഹിരാകാശത്ത്‌എത്തിയാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ പരിശീലനത്തില്‍ മനസ്സിലായി.

12 പേര്‍ ആയിരുന്നു പരിശീലനത്തിന് ഉണ്ടായിരുന്നത്. പരിശീലകരും ഡോക്ടര്‍മാരും അടക്കം മുപ്പതോളം പേര്‍ ഈ വിമാനത്തില്‍ യാത്ര ചെയ്തു. വളരെ വ്യത്യസ്തമായ യാത്ര അനുഭവം ആയിരുന്നു ഇത് എന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു. ശരീരം വലിയ രീതിയില്‍ തളരുന്ന സാഹചര്യമുണ്ടാകും. പരിശീലകര്‍ അടക്കം പലരും ഛര്‍ദ്ദിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ബഹിരാകാശത്ത് എത്തിയാല്‍ സമാനമായ സ്ഥിതി ഉണ്ടാകും എന്നതു കൊണ്ട് ഈ പരിശീലനം ഗുണം ആകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

രണ്ടാമത്തെ പരിശീലനം നടന്നത് ഫിലാഡല്‍ഫിയായിലെ നാസ്റ്റാര്‍ സെന്ററില്‍ ആയിരുന്നു. ബഹിരാകാശത്തേക്ക് പോകുമ്ബോഴും തിരിച്ചു വരുമ്ബോഴും ഭാരം ഇരട്ടിയാകും എന്ന അവസ്ഥയാണ് അനുഭവപ്പെടുക. എട്ട് ഇരട്ടിയോളം ഭാരം കൂടും എന്നതാണ് സാധാരണ നിലയില്‍ അനുഭവപ്പെടുന്നത്. ഇപ്പോള്‍ പോകുന്ന വാഹനത്തിന്റെ അവസ്ഥ പ്രകാരം ആറിരട്ടിയോളം ഭാരമുണ്ടാകും. അതായത് 60 കിലോ ഉള്ള ആളിന് 360 കിലോ ഉള്ളതായി അനുഭവപ്പെടും.

ഇതിനാണ് ഗ്രാവിറ്റി ടോളറന്‍സ് പരിശീലനം നല്‍കിയത്. ഏറ്റവും കഠിനമായ പരിശീലനം ഇതാണ് എന്ന് അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തില്‍ ശരീരത്തില്‍ രക്തം കാല്‍പ്പാദങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന അവസ്ഥ ഉണ്ടാകും. ശരീരത്തില്‍ നിന്ന് മാംസം പറിച്ചെടുക്കുന്ന വേദന അനുഭവപ്പെട്ടു. എന്തായാലും പരിശീലനങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി പോകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര.

ബഹിരാകാശ യാത്ര പുറപ്പെടുന്നതിനു തൊട്ടു മുന്‍പ് പേടകത്തിനുള്ളില്‍ എങ്ങനെ നിലകൊള്ളണം എന്ന കാര്യത്തിലും പരിശീലനം ഉണ്ടാകും. എവിടെയാണ് ഇരിക്കേണ്ടത് എന്ന് അടക്കം പരിശീലിപ്പിക്കും. മറ്റെല്ലാ യാത്രകളെയും പോലെ യാത്രയുടെ ഓരോ കാര്യങ്ങളും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുമെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര ഉറപ്പുനല്‍കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക