റഷ്യ: ലോകത്തിനാകമാനം പ്രതീക്ഷ നൽകി കൊണ്ട് കോവിഡ് വാക്സിൻ റഷ്യ അവതരിപ്പിച്ചു. വാക്സിൻ പരീക്ഷണം നടത്തിയത് റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിന്റ മകൾക്കാണ്.പുടിൻ തന്നെയാണ് ഈക്കാര്യം മാധ്യമങ്ങളുടെ അടുത്ത് വെളുപ്പെടുത്തിയത്.

ഇത് സംബന്ധിച്ചു പുടിൻ തന്നെ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

“ഇത് വളരെ പ്രധാനപ്പെട്ട ഘട്ടമാണ്. ഇത് കൊറോണ വൈറസില്‍നിന്ന് ശാശ്വത പരിഹാരം വാഗ്ദാനം ചെയ്യും. വാക്‌സിന്‍ വികസിപ്പിക്കാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു”, പുടിന്‍ പറഞ്ഞു.

റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാക്കോയും വാക്‌സിന്റെ കാര്യം സ്ഥിരീകരിച്ചു. എല്ലാവിധ പരീക്ഷണങ്ങളും കഴിഞ്ഞാണ് മരുന്ന് വിപണയില്‍ എത്തുന്നത്. ആദ്യം പുടിന്റെ മകള്‍ക്ക് ഈ മരുന്ന് കുത്തിവെച്ചു. അവള്‍ സുഖമായിരിക്കുന്നു. മരുന്ന് പുറത്തിറങ്ങുമ്പോള്‍ത്തന്നെ പരീക്ഷണങ്ങളും തുടരുന്നുണ്ട്. അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊടൊപ്പം ലോകത്ത് പലയിടത്തും വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2