നരേന്ദ്ര മോദി മന്ത്രിസഭ പുനസംഘടന പട്ടിക പുറത്ത്. ലിസ്റ്റില്‍ ആറു വനിതകള്‍ അടക്കം 43 മന്ത്രിമാര്‍ ഇടം പിടിച്ചിട്ടുണ്ട്. പുതുമുഖങ്ങളും സ്ഥാനക്കയറ്റം കിട്ടിയ സഹമന്ത്രിമാരുമടക്കം 43 മന്ത്രിമാര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒന്നരമാസം നീണ്ട ചര്‍ച്ചകള്‍ക്കും അവലോകനങ്ങള്‍ക്കും ശേഷമാണ് രണ്ടാം മോദി സര്‍ക്കാരിലെ ആദ്യത്തെ അഴിച്ചു പണി നടപ്പിലാവുന്നത്.

പട്ടികയുടെ പൂര്‍ണരൂപം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

1. നാരായണ്‍ ടാതു റാണെ

2. സര്‍ബാനന്ദ സോനോവാള്‍

3. ഡോ. വീരേന്ദ്ര കുമാര്‍

4. ജ്യോതിരാതിത്യ സിന്ധ്യ

5. രാമചന്ദ്രപ്രസാദ്

6. അശ്വിനി വൈഷ്‌ണോ

7. പശുപതി കുമാര്‍ പരാസ്

8. കിരണ്‍ റിജ്ജ്ജു

9. രാജ്കുമാര്‍ സിങ്

10.ഹര്‍ദീപ് സിങ് പുരി

11. മന്‍ഷുക് മന്‍ഡാവിയ

12.ഭൂപേന്ദ്ര യാദവ്

13. പര്‍ഷോതം രുപാല

14. ജി. കിഷന്‍ റെഡ്ഡി

16. പങ്കജ് ചൗധരി

17. അനുപ്രിയസിങ് പട്ടേല്‍

18. സത്യപാല്‍ സിങ് ബഹേല്‍

19. രാജീവ് ചന്ദ്രശേഖര്‍

20. ശോഭ കരന്ദ്‌ലജെ

21. ഭാനു പ്രതാപ് സിങ് വര്‍മ

22. ദര്‍ശമ വിക്രം ജാര്‍ദേഷ്

23. മീനാക്ഷി ലേഖി

24. അന്നപൂര്‍ണദേവി

25. എ. നാരായണസ്വാമി

26. കൗശല്‍ കിഷോര്‍

27. അജയ് ഭട്ട്

28. ബി.എല്‍. വര്‍മ

29. അജയ് കുമാര്‍

30. ചൗഹാന്‍ ദേവുനിഷ്

31. ഭഗവന്ത് കുഭ

32. കപില്‍ മോരേഷ്വര്‍ പട്ടീല്‍

33. പ്രതിമ ഭൗമിക്

34. സുഭാസ് സര്‍ക്കാര്‍

35. ഭഗവത് കിഷ്ണറാവു കരാട്

36. രാജ്കുമാര്‍ രഞ്ജന്‍ സിങ്

37. ഭാരതി പ്രവീണ്‍ പവാര്‍

38. ബിശ്വേശര്‍ തുഡു

39.ശാന്ത്‌നു ഠാക്കൂര്‍

40. മുഞ്ഞപാറ മഹേന്ദ്രഭായി

41. ജോണ്‍ ബര്‍ല

42. എല്‍.മുരുകന്‍

43. നിതീഷ് പ്രമാണിക്

രണ്ടാം തരംഗത്തിന് പിന്നാലെ പ്രധാനമന്ത്രി നേരിട്ട് മുന്‍കൈയ്യെടുത്താണ് പുനസംഘടനയ്ക്ക് തുടക്കമിട്ടത്. ആദ്യപടിയായി മുഴുവന്‍ കേന്ദ്രമന്ത്രിമാരുടേയും പ്രകടനം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. കൊവിഡ് ഒന്ന്, രണ്ട് തരംഗക്കാലത്തെ മന്ത്രിമാരുടെ പ്രകടനമാണ് പ്രധാനമായും പ്രധാനമന്ത്രി നേരിട്ട് അവലോകനം ചെയ്തത്. ഈ അവലോകനത്തില്‍ മോശം പ്രകടനം കാഴ്ചവച്ചതായി കണ്ടെത്തിയ മന്ത്രിമാരാണ് ഇപ്പോള്‍ രാജിവച്ചത്. പുനസംഘടനയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതായി കണ്ടെത്തിയ മന്ത്രിമാര്‍ക്ക് പ്രമോഷന്‍ നല്‍കുകയും ചെയ്തു. സഹമന്ത്രിമാരില്‍ പലരും ക്യാബിനറ്റ് പദവിയിലേക്കും സ്വതന്ത്രസഹമന്ത്രിസ്ഥാനത്തേക്കും പ്രമോട്ട് ചെയ്യപ്പെട്ടു.

രാജിവച്ച മന്ത്രിമാര്‍ –

ഡോ.ഹര്‍ഷവര്‍ധന്‍ – ആരോഗ്യ – കുടുംബക്ഷേമം മന്ത്രി
രമേശ് പൊക്രിയാല്‍ – വിദ്യാഭ്യാസം
സദാനന്ദ ഗൌഡ – രാസ/ വളം വകുപ്പ് മന്ത്രി
തവര്‍ചന്ദ് ഗെല്ലോട്ട് – സാമൂഹിക നീതി ശാക്തീകരണം
സന്തോഷ് ഗംഗ്വാര്‍ – തൊഴില്‍ മന്ത്രി (സ്വതന്ത്ര ചുമതല)

സഹമന്ത്രിമാര്‍
ബബുല്‍ സുപ്രിയോ – വനം, പരിസ്ഥിതി
സജ്ഞയ് ദോത്ര – വിദ്യാഭ്യാസം, കമ്മ്യൂണിക്കേഷന്‍, ഐടി ഇലക്‌ട്രോണിക്സ്
റാവോ സാഹേബ് പട്ടീല്‍ ദന്‍വേ – ഉപഭോകതൃകാര്യം, ഭക്ഷ്യ-പൊതുവിതരണം
രത്തന്‍ ലാല്‍ കട്ടേരിയ – ജല്‍ശക്തി, സാമൂഹിനീതി ശാക്തീകരണം
പ്രതാപ് സാരംഗി – ക്ഷീരവികസനം, മത്സ്യബന്ധം, ചെറുകിട വ്യാപാരം, അനിമല്‍ ഹസ്ബന്‍ഡറി
ദേബശ്രീ ചൌധരി – വനിതാ ശിശുക്ഷേമം
അശ്വിനി ചൗബേ – ആരോ​ഗ്യം കുടുംബക്ഷേമം

അഴിച്ചു പണിയില്‍ പ്രധാനമായും കൈ വച്ചിരിക്കുന്നത് ആരോഗ്യമന്ത്രാലയത്തിലാണ്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനേയും സഹമന്ത്രി അശ്വിനി ചൗബേയേയും മന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട്. രണ്ടാം തരം​ഗം നേരിടുന്നതില്‍ കേന്ദ്രസ‍ര്‍ക്കാര്‍ പരാജയപ്പെട്ടെന്ന രൂക്ഷവിമര്‍ശനത്തിനിടെയാണ് ആരോ​ഗ്യവകുപ്പിനെ അഴിച്ചു പണിയാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.

പരീക്ഷാ നടത്തിപ്പിലടക്കം ഉണ്ടായ പ്രശ്നങ്ങളും കേന്ദ്രസ‍ര്‍വ്വകലാശാലകളിലും ഐഐടികളിലും അധ്യാപക- വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ വൈകിയതും വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന് വിനയായി മാറി. കൊവിഡ് ആദ്യതരം​ഗത്തിനിടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ പാലായനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് തൊഴില്‍ മന്ത്രി സന്തോഷ് ​ഗം​ഗ്വാറിന് തിരിച്ചടിയായത്.

രാജിവച്ച സഹമന്ത്രി ദേബശ്രീ ചൗധരി പശ്ചിമബം​ഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷനാവും എന്ന് അഭ്യൂഹമുണ്ട്. സ്മൃതി ഇറാനിയും മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുമെന്നും സംഘടനാ ചുമതലയിലേക്ക് കൊണ്ടു വന്ന് സ്മൃതിക്ക് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്ത‍ര്‍പ്രദേശിന്‍്റെ ചുമതല നല്‍കുമെന്നും അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആ രീതിയിലൊരു പ്രഖ്യാപനം ഇതുവരെയില്ല. രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ​ധനമന്ത്രി സ്ഥാനത്ത് നിന്നും നി‍ര്‍മ്മലാ സീതാരാമനെ മാറ്റുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

മോശം പ്രകടനം നടത്തിയവരെ മാറ്റി നി‍ര്‍ത്തിയതിനോടൊപ്പം മികച്ച പ്രകടനം കാഴ്ച വച്ച ചില മന്ത്രിമാരെ സഹമന്ത്രിസ്ഥാനത്തും നിന്നും ഉയ‍ര്‍ത്താനും മോദി തീരുമാനിച്ചിട്ടുണ്ട്. പ്രമോഷന്‍ ഉറപ്പായ ചില മന്ത്രിമാ‍ര്‍ രാവിലെ ലോക് കല്ല്യാണ്‍ മാ‍​ര്‍​ഗിലെ ഔദ്യോ​ഗിക വസതിയില്‍ എത്തി പ്രധാനമന്ത്രിയെ കണ്ടു

നഗരവികസനം, വ്യോമയാനം എന്നീ വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ഹര്‍കിഷന്‍ സിം​ഗ് പൂരി, കായികമന്ത്രാലയം, യുവജനകാര്യം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള കിരണ്‍ റിജിജു, തുറമുഖം, ഷിപ്പിംഗ്, എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി മനുഷ് മാണ്ഡവ്യ
എന്നിവര്‍ക്ക് ക്യാബിനറ്റ് പദവി ലഭിക്കും എന്ന് ഉറപ്പായിട്ടുണ്ട്. ധനവകുപ്പ് സഹമന്ത്രി അനുരാ​ഗ് താക്കൂര്‍, ആഭ്യന്തരസഹമന്ത്രി ജി.കെ.റെഡ്ഡി, പഞ്ചായത്ത് രാജ് മന്ത്രി പുരുഷോത്തം രുപാല എന്നിവര്‍ക്ക് പ്രമോഷന്‍ ഉറപ്പായിട്ടുണ്ട്. ഇവരെല്ലാം ക്യാബിനറ്റ് റാങ്കോടെ സുപ്രധാന വകുപ്പുകളുടെ പൂര്‍ണചുമതലയില്‍ എത്തും.

സാമൂഹികനീതിയും സമുദായിക സന്തുലനവും ഉറപ്പാക്കാനും പുനസംഘടനയില്‍ മോദി ശ്രദ്ധിച്ചിട്ടുണ്ട്. പട്ടികജാതി- പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗത്തിനും കൃത്യമായ പ്രാതിനിധ്യം പുനസംഘടനയില്‍ നല്‍കിയിട്ടുണ്ട്. അന്‍പത് വയസിന് താഴെ പ്രായമുള്ള 14 പേര്‍ പുനസംഘടനയോടെ മോദി സര്‍ക്കാരില്‍ എത്തും. മന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യതയിലും വലിയ മാറ്റമാണ് പുനസംഘടനയോടെ സംഭവിച്ചത്.

പുതിയ മന്ത്രിമാരില്‍ 12 പേര്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. എട്ട് പേര്‍ പട്ടികവര്‍ഗ വിഭാഗക്കാരുമാണ്. മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും 27 പേരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുമുഖങ്ങളും പ്രമോഷന്‍ കിട്ടിയവരുമായി 43 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. പുതുതായി ക്യാബിനറ്റ് റാങ്കിലേക്ക് എത്തുന്ന രണ്ട് മന്ത്രിമാരും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കും.