ഭാവിയില്‍ എപ്പോഴെങ്കിലും അപകടാവസ്ഥ സൃഷ്‌ടിക്കാന്‍ സാധ്യതയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി മലയാള ചലച്ചിത്ര താരങ്ങള്‍. മുന്‍പും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഒറ്റക്കെട്ടായ താരങ്ങള്‍ ഇവിടെയും ഈ വിഷയത്തില്‍ തുടക്കത്തിലേ മുന്നോട്ടു വന്നിരിക്കുകയാണ്. നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ ശക്തമായ ഭാഷയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.125 വര്‍ഷം പിന്നിട്ടു നില്‍ക്കുന്ന അണക്കെട്ട് പരിധിയില്‍ കവിഞ്ഞ് നിറഞ്ഞാല്‍ ഏതുനിമിഷവും കേരളത്തിലെ അഞ്ച് ജില്ലകള്‍ക്ക് മേല്‍ ദുരന്തം വിതയ്ക്കാമെന്ന സ്ഥിതിയിലാണ്.

നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന്റെ പരിഭാഷ ചുവടെ വായിക്കാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

“വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും, 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഒരു പ്രവര്‍ത്തന ഘടനയായി നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ ഇല്ല! രാഷ്ട്രീയവും സാമ്ബത്തികവുമായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌, ശരിയായ കാര്യം ചെയ്യുന്ന സമയമാണിത്. നമുക്ക് സിസ്റ്റത്തെ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം!”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക