കൊച്ചി:സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്്ക്കുന്നതുമായി ബന്ധപ്പെട്ട ഇന്നലെ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണന്നു കെ.ബി ഗണേഷ് കുമാര്‍. വിഷയത്തില്‍ അമ്മ തീരുമാനമെടുത്തെന്ന പ്രചാരണം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ അണന്നും ഫെഫ്കയ്ക്ക് കത്തു നല്‍കി എന്ന പ്രചാരണം തെറ്റാണ് എന്നും അദേഹം പറഞ്ഞു.
നിര്‍മാതാക്കളുമായി സഹകരിച്ചു പോകണമെന്ന് മാത്രമെ താരങ്ങള്‍ക്ക് നല്‍കിയ കത്തില്‍ അവശ്യപ്പെട്ടിടുള്ളു എന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായത് എന്നുമാണ് ഗണേഷ് കുമാര്‍ വ്യക്തമാക്കി. പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ താരങ്ങള്‍ സ്വയം തീരുമാനമെടുക്കുകയാണ് വേണ്ടത്. സംഘടന ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ അത് ചെറിയ പ്രതിഫലം വാങ്ങുന്നവരെ മാത്രമേ ബാധിക്കൂകയുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന അമ്മയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും കത്ത് നല്‍കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊണ്ടു നിര്‍മാതാക്കളോട് സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച് എല്ലാ അംഗങ്ങള്‍ക്കു കത്ത് നല്‍കിയെന്ന് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്തിനും ജനറല്‍ സെക്രട്ടറി ആന്റോ ജോസഫിനും എഴുതിയ കത്തില്‍ പറയുന്നു. പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തീരുമാനിച്ചു എന്ന രീതിയിലാണ് ഇത് പ്രചരിച്ചത്. ഇതിനെ തുടര്‍ന്നാണ് കെ.ബി ഗണേഷ് കുമാറിന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2