ഡൽ​ഹി: കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് കൊണ്ട് രാജ്യത്തെ സിനിമ സീരിയൽ ചിത്രികരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധ​ന, ആ​റ് അ​ടി അ​ക​ലം പാ​ലി​ക്ക​ൽ, മാ​സ്ക്, സാമൂഹിക അകലം ,അ​ഭി​നേ​താ​ക്ക​ൾ ഒ​ഴി​കെ ചി​ത്രീ​ക​ര​ണ സ്ഥ​ല​ത്തു​ള്ള ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം മാ​സ്‌​ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം,. മേ​ക്ക​പ്പ് ക​ലാ​കാ​ര​ൻ​മാ​ർ, ഹെ​യ​ര്‍ സ്റ്റൈ​ലി​സ്റ്റ എന്നിവർ പി​പി​ഇ കി​റ്റ് ധ​രി​ക്ക​ണം. ആ​വ​ശ്യ​ത്തി​ന് അ​ഭി​നേ​താ​ക്ക​ളേ​യും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രേ​യും മാ​ത്രം ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. പു​റ​ത്തു​നി​ന്ന് ആ​രെ​യും ചി​ത്രീ​ക​ര​ണ സ്ഥ​ല സ​ന്ദ​ർ​ശ​ന​ത്തി​ന് അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ല തു​ട​ങ്ങി​യ​ മാർഗ നിർദേശങ്ങൾ പാ​ലി​ച്ച്  ചി​ത്രീ​ക​ര​ണം നടത്താം.

സെ​റ്റു​ക​ള്‍ മേ​ക്ക​പ്പ് റൂ​മു​ക​ള്‍, വാ​നി​റ്റി വാ​നു​ക​ള്‍, ശു​ചി​മു​റി​ക​ള്‍ തു​ട​ങ്ങി​യ​വ ദി​വ​സ​വും അ​ണു​വി​മു​ക്ത​മാ​ക്കണം. കൈ ​ക​ഴു​കാ​നും സാ​നി​റ്റൈ​സ് ചെ​യ്യാ​നു​മു​ള്ള സൈ​ക​ര്യ​ങ്ങ​ള്‍ ഉറപ്പു വരുത്തണം. സെ​റ്റി​നു​ള്ളി​ല്‍ തു​പ്പാ​ന്‍ പാ​ടി​ല്ല. ആ​രോ​ഗ്യ സേ​തു ആ​പ്പ് ഉ​പ​യോ​ഗി​ക്ക​ണം. സെ​റ്റി​ലെ ആ​രെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ല്‍ ഉ​ട​നെ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും അ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ ഐ​സൊ​ലേ​ഷ​ന്‍ ചെ​യ്യു​ക​യും വേ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2