മേപ്പാടി: നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങാകുവാന്‍ 50 ശതമാനത്തോളം വില കിഴിവുമായി തണല്‍ തണല്‍ മെഡിക്കല്‍ സ്​റ്റോര്‍ മേപ്പാടിയിലും പനമരത്തും പ്രവര്‍ത്തനം തുടങ്ങി.

മേപ്പാടി ബസ് സ്​റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച മെഡിക്കല്‍ സ്​റ്റോര്‍ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ റിഹാബിലിറ്റേഷന്‍ ട്രസ്​റ്റിന് കീഴിലാണ് മെഡിക്കല്‍ സ്​റ്റോര്‍ പ്രവര്‍ത്തനം. തണല്‍ ട്രസ്​റ്റ് ചെയര്‍മാന്‍ ഡോ. ഇതിരീസ് ഉല്‍ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കെ. അജിത (മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്) , റംല ഹംസ (പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്), സി.എച്ച്‌.സുബൈര്‍ (കോഓഡിനേറ്റര്‍), ടി. ഹംസ (മുന്‍ വാര്‍ഡ് മെംബര്‍), കെ.കെ. സഹദ് (മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്), പി.ടി. അഷ്റഫ് (വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ്), വി.കേശവന്‍, ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക