ന്യൂഡല്‍ഹി :ഇന്ത്യയിലെ ചൈനീ്‌സ് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി കൊണ്ട ഉത്സവകാല കച്ചവടം പിടിച്ചടക്കാന്‍ നീക്കം. രാജ്യത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള നീര്‍ദ്ദേശം വച്ചത് വ്യാപാരി സമിതിയായ ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രൈഡേഴ്‌സാണ് . ഇതോടെ അടുത്ത മാസം മുതല്‍ ഹിന്ദുസ്ഥാനി രാഖി പുറത്തിറക്കി ഉത്സവകാലത്തു ലഭിച്ചിരുന്ന 4000 കോടി കച്ചവടം പിടിച്ചടക്കുകയാണ് ലക്ഷ്യം.
ഇതിന്റെഭാഗമായി അതിര്‍ത്തിയിലെ ജവന്‍മ്മാര്‍ക്കായി സിഎഐടി 5000 രാഖികള്‍ പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങിന് കൈമാറും. ഏഴ് കോടി അംഗങ്ങളും 40,000 വ്യാപാരി അസോസിയേഷനുകളും ഉള്ള സംഘടനയാണ് സിഎഐടി. ഇക്കുറി ആഗസ്റ്റ് മൂന്നിന് തീര്‍ത്തും ഹിന്ദുസ്ഥാനി രാഖി ആഘോഷം മതിയെന്നാണ് സംഘടനയുടെ നിലപാട്.
ചൈനയില്‍ നിന്ന് കയറ്റി അയച്ച രാഖിയോ രാഖി അനുബന്ധ ഉല്‍പ്പന്നങ്ങളോ വില്‍ക്കരുത്. ഇത് രാജ്യത്തിന്റെ അതിര്‍ത്തി കാത്ത് രക്ഷിക്കുന്ന സൈനികരെ കരുതിയുള്ള തീരുമാനമാണെന്നും സിഎഐടി വ്യക്തമാക്കി. രക്ഷാബന്ധന്‍ കാലത്ത് ഇന്ത്യയില്‍ ആറായിരം കോടിയുടെ കച്ചവടം നടക്കാറുണ്ടെന്നും ഇതില്‍ നാലായിരം കോടിയും ചൈനയാണ് കൊണ്ടുപോകുന്നതെന്നുമാണ് സിഎഐടിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2