കൊച്ചി: താനടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് ചാണകം വിളി അഭിമാനമാണെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഒരിക്കലും ആ വിളി നിര്‍ത്തരുതെന്നും അങ്ങനെ വിളിക്കുന്നതില്‍ തനിക്ക് വലിയ സന്തോഷമാണ് ഉള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, അങ്ങനെ വിളിച്ച്‌ കളിയാക്കാന്‍ ശ്രമിക്കുന്നവരോട് പോയി ചാകാന്‍ പറയൂ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി നടത്തിയ പ്രതികരണം. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ മടങ്ങുകയായിരുന്നു അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നേരത്തെ വ്ലോ​ഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ ജാമ്യത്തിലിറക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചവരോട് ‘ഞാന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ’ എന്നുപറയുന്ന ശബ്ദരേഖയും സുരേഷ് ഗോപിയുടേതെന്ന പേരില്‍ പ്രചരിച്ചിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ചാണകം പരാമര്‍ശത്തെ ബിജെപി എംപി പരസ്യമായി അംഗീകരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക