മലപ്പുറം: മലപ്പുറം മങ്കടയില്‍ അബദ്ധത്തില്‍ പിതാവില്‍ നിന്ന് വെടിയേറ്റ് 15 വയസ്സുകാരന്‍ ആശുപത്രിയില്‍. സംഭവത്തില്‍ പിതാവും സഹോദരനും അറസ്റ്റില്‍. സഹോദരങ്ങളായ കടന്നമണ്ണ പങ്ങിണിക്കാടന്‍ ജാഫറലി (49), ഉസ്മാന്‍(47) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10.30ഓടെ വെള്ളില കുരങ്ങന്‍ചോലയിലാണ് സംഭവം.

പിതാവ് ഉസ്മാനില്‍ നിന്നാണ് മകന് അബദ്ധത്തില്‍ വെടിയേറ്റത്. പരിക്കേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.നായാട്ടിനിടെയാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. മനഃപൂര്‍വമല്ലാത്ത നരഹത്യ ശ്രമത്തിനും അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനും മങ്കട പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക