കൊല്ലം: തെങ്കാശിയില്‍ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തില്‍ മാരിമുത്തുവിന്റെ മകള്‍ ഷാലോം ഷീബ (19)യാണ് ഇന്നലെ രാവിലെ വെട്ടേറ്റു മരിച്ചത്. സമീപ ഗ്രാമത്തിലെ മുത്തുരാജെന്ന യുവാവിനെ ഒരു വര്‍ഷം മുന്‍പ് പ്രണയിച്ച്‌ വിവാഹം ചെയ്ത വിരോധത്തിലാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ദുരഭിമാന കൊലയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വിവാഹശേഷം ഷാലോമും മുത്തുരാജും ഇന്നലെ ഊത്തുമലയിലെ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിയിരുന്നു. നാട്ടിലെത്തിയപ്പോള്‍ ഷാലോം മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടിലും ചെന്നു. ഷാലോമിനെ കണ്ടതോടെ രോഷാകുലനായ മാരിമുത്തു വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു.തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ഷാലോമിനെ പാളയംകോട്ടൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മാരിമുത്തുവിനെ അറസ്റ്റ് ചെയ്തു തെങ്കാശി കോടതിയില്‍ ഹാജരാക്കി. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക