മുംബൈ: പിതാവ്​​ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന്​ മകന്‍ മരിച്ചു. മുംബൈയിലെ മന്‍കുര്‍ദിലാണ് സംഭവം നടന്നത്​. അഞ്ച് വയസ്സുകാരനായ അലിഷന്‍ അലി മുഹമ്മദാണ് മരിച്ചത്. ഏഴ്​ വയസ്സുകാരിയായ അലീന, രണ്ടു വയസ്സുകാരനായ അര്‍മാന്‍ എന്നിവര്‍ ചികിത്സയിലാണ്​. സംഭവവുമായി ബന്ധപ്പെട്ട്​ ഇവരുടെ പിതാവായ മുഹമ്മദ് അലി നൗഷാദിനെ മുംബൈ പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​.

കുടുംബ വഴക്കിനെ തുടര്‍ന്ന്​ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇയാള്‍​ ​മക്കള്‍ക്ക്​ ഐസ്‌ക്രീമില്‍ എലി വിഷം കലര്‍ത്തി നല്‍കിയത്​. ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ്​ പൊലീസ്​ ഇയാളെ അറസ്റ്റ്​ ചെയ്യുന്നത്​. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന്​ പൊലീസ്​ അറിയിച്ചിട്ടുണ്ട്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group