കേച്ചേരി: യുവാവ്‌ ജീവനൊടുക്കിയ വിവരമറിഞ്ഞെത്തിയ പിതാവ്‌ അതേ മരത്തില്‍ തൂങ്ങിമരിച്ചു. കേച്ചേരി എയ്യാല്‍ ആദൂര്‍ റോഡില്‍ ജാഫര്‍ക്ല ബിന്‌ സമീപമാണു നാടിനെ നടുക്കിയ സംഭവം. കിഴക്കൂട്ട്‌ ദാമോദരന്‍ (രാമു-53), മകന്‍ ശരത്ത്‌ (27) എന്നിവരാണു മരിച്ചത്‌. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്ന ശരത്തിനെ കഴിഞ്ഞ ദിവസം രാത്രിയാണു വീടിനടുത്തുള്ള പാടത്തിനോട്‌ ചേര്‍ന്ന മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്‌. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്ന്‌ അന്വേഷിച്ചിറങ്ങിയ സഹോദരന്‍ സജിത്താണ്‌ ശരത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഉടന്‍ വീട്ടിലെത്തി അച്‌ഛന്‍ ദാമോദരനെ വിവരമറിയിച്ചു. രണ്ടുപേരും ചേര്‍ന്ന്‌ മൃതദേഹം താഴെയിറക്കാന്‍ ശ്രമിച്ചു. ഇതിനിടെ, സമീപവാസികളെക്കൂടി വിളിക്കാനായി സജിത്ത്‌ പോയി. തിരിച്ചെത്തിയപ്പോള്‍ ദാമോദരനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടുമുണ്ടഴിച്ചു കഴുത്തില്‍ കുരുക്കിയാണു ദാമോദരന്‍ ജീവനൊടുക്കിയത്‌. സേഹാദരന്റെയും പിതാവിന്റെയും മരണം കണ്‍മുന്നില്‍ കണ്ടതിന്റെ നടുക്കത്തില്‍ സജിത്ത്‌ തളര്‍ന്നുവീണു. എരുമപ്പെട്ടി പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group