കാസർഗോഡ്; വെള്ളരികൊണ്ട് കൊന്നക്കട് മൈക്കയത്ത് പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വള്ളിക്കടവ് സെന്റ് സാവിയോ സ്കൂള്‍ വിദ്യാര്‍ത്ഥികളായ അമല്‍ (8) അമയ് (6) കുട്ടികള്‍ക്കാണ് പിതാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. മാനസിക വിഭ്രാന്തി ഉള്ള പിതാവ് സജിത്ത് മദ്യ ലഹരിയില്‍ കത്തി കൊണ്ട് വെട്ടുകയായിരുന്നു ഉണ്ടായത്. കുട്ടികളുടെ ചെവിക്കും കഴുത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2