കൊട്ടാരക്കര: ഓ​യൂ​രില്‍ സര്‍ജ്ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്‌ മകന്റെ കഴുത്തറുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. സംഭവത്തില്‍ ഇ​ള​മാ​ട് ചെ​റു​വ​ക്ക​ല്‍ ഇ​ള​വൂ​ര്‍ മു​ടി​യ​ന്നൂ​ര്‍ പ​ള്ളി​ക്ക് സ​മീ​പം ബി​ജു​ഭ​വ​നി​ല്‍ ബി​ജു​വിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​നെയാണ് ഇയാള്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്.

രാ​വി​ലെ ഉ​റ​ക്ക​മു​ണ​ര്‍​ന്ന്​ മു​റി​യി​ല്‍ ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന മകനെ, പി​റ​കി​ലൂ​ടെ എ​ത്തി തോ​ളി​ല്‍ പി​ടി​ച്ച്‌ സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്തി​ന് വീ​ശു​​ക​യാ​യി​രു​ന്നു. ഒ​ഴി​ഞ്ഞ് മാ​റി​യ​തി​നാ​ല്‍ മു​റി​വ് മാ​ര​ക​മാ​യി​ല്ല. തുടര്‍ന്ന് ഇയാള്‍ വീ​ട്ടി​ലു​ള്ള മ​റ്റ് അംഗങ്ങളോടും അ​ക്ര​മ​സ്വ​ഭാ​വം കാ​ട്ടു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ​രി​ക്കേ​റ്റ കു​ട്ടി​യെ അ​യ​ല്‍​വാ​സി​ക​ള്‍ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കുകയായിരുന്നു.കേസില്‍ പ്രതിയായ ബിജു സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച്‌ വീ​ട്ടി​ലെ​ത്തുകയും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും പതിവായിരുന്നു. ഇയാള്‍ കു​ട്ടി​ക​ളെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്നും പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക