ദില്ലി: കർഷക സമരത്തെ തുടർന്ന്  കേന്ദ്ര സര്‍ക്കാരിന്‍ ഭീക്ഷണിയെ തുടർന്ന് 1398 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. ചെങ്കോട്ടയിലെ സം​ഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്തു. നിയമലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ട്വിറ്ററിന്റെ ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ലമെന്റ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെ നേരിട്ട് ട്വിറ്ററിനെതിരെ തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍നിലപാട് മയപ്പെടുത്തി ട്വിറ്റര്‍ സര്‍ക്കാരിന് വഴങ്ങിയത്.

1435 ട്വിറ്റര്‍ ഹാന്‍ഡിലുകളുടെ പട്ടികയാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്. ഇതില്‍ 1398 ട്വിറ്റര്‍ ഹാന്‍ഡിലുകളും ഇപ്പോള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖാലിസ്ഥാന്‍ ബന്ധം കണ്ടെത്തിയ 1178 ഹാന്‍ഡിലും ട്വിറ്റര്‍ ബ്ളോക്ക് ചെയ്തു. 257 ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍
മോദി സര്‍ക്കാരിന്റെ വംശഹത്യ എന്നൊരു ഹാഷ്ടാ​ഗ് ഉപയോ​ഗിച്ചിരുന്നു. അതില്‍ 220 എണ്ണം ഇപ്പോള്‍ ബ്ലോക്ക് ചെയ്തു.ചെങ്കോട്ടയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2