ക​ര്‍​ഷ​ക ​​പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ട്വി​റ്റ​റു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​ന്​ പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി കേ​ന്ദ്രം. വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കാ​നും അ​ക്ര​മ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടാ​ല്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ കേ​ന്ദ്ര വാ​ര്‍ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് രാ​ജ്യ​സ​ഭ​യി​ല്‍ വ്യ​ക്​​ത​മാ​ക്കി.ട്വി​റ്റ​ര്‍, ഫെ​യ്സ്ബു​ക്ക്, യു ​ട്യൂ​ബ്, ലി​ങ്ക്ഡ്‌ഇ​ന്‍ എ​ന്നി​വ​യു​ടെ പേ​രെ​ടു​ത്ത്​ പ​റ​ഞ്ഞാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന.​ നി​ങ്ങ​ള്‍​ക്ക്​ ഇ​ന്ത്യ​യി​ല്‍ സ്വ​ത​ന്ത്ര​മാ​യി വ്യാ​പാ​രം ന​ട​ത്തി പ​ണം ഉ​ണ്ടാ​ക്കാ​മെ​ന്നും അ​തേ​സ​മ​യം, രാജ്യത്തെ നി​യ​മ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2