നെടുങ്കണ്ടം: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കില്‍ മധ്യസ്ഥതയ്‌ക്കെത്തിയ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി.

ഉടുമ്ബന്‍ചോല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. ഏറ്റുമുട്ടല്‍ ചെന്നെത്തിയത് ഇരുഭാഗക്കാരും പോക്‌സോ കേസ് ഫയല്‍ ചെയ്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇരുവിഭാഗവും നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യുവാവിന്റെ അച്ഛന്‍ മകന്റെ ഭാര്യയുടെ ബന്ധുവായ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് ഒരു പരാതി. ഇതിന് പിന്നാലെയാണ് യുവാവിന്റെ ബന്ധുക്കള്‍ യുവതിയുടെ ബന്ധുവിനെതിരെ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഉടുമ്ബന്‍ചോല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്‌റെ പരാതിയില്‍ ഭാര്യക്കുമെതിരെ കേസെടുത്ത് മലയിന്‍കീഴ് പൊലീസ്. മുന്‍ വിവാഹത്തിലുള്ള മകളെ ഭര്‍ത്താവ്? പീഡിപ്പിക്കാന്‍ ശരമിച്ചുവെന്ന പരാതിയിലാണ് ഭര്‍ത്താവിനെതിരെ പോക്‌സോ കേസെടുത്തത്. അതേസമയം, തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയ്‌ക്കെതിരേ വധശ്രമ കേസും രജിസ്റ്റര്‍ ചെയ്തു.

2021 ജൂലൈ മാസത്തില്‍ വിവാഹിതരായ ദമ്ബതികളാണ് പരസ്പരം പരാതിയുമായി പൊലീസിനെ സമീപിച്ചത്. അമ്ബതുകാരനായ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശിയും 44 കാരിയായ ഭാര്യ തൃശൂര്‍ സ്വദേശിനിയുമാണ്. ഇവര്‍ കുറച്ചുനാളായി മലയിന്‍കീഴ് സ്റ്റേഷന്‍ പരിധിയിലെ വാടകവീട്ടിലാണ് താമസം.

മകളെ പീഡനത്തിന് ഇരയാക്കി എന്നാണ് ഭാര്യ ഭര്‍ത്താവിനെതിരേ നല്‍കിയ പരാതി. പിന്നാലെ, ഭാര്യ തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന് കാട്ടി ഭര്‍ത്താവും സ്റ്റേഷനില്‍ പരാതി നല്‍കി. അതേസമയം ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ചതാണെന്നും താന്‍ ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ സ്റ്റേഷനില്‍ നല്‍കിയിരിക്കുന്ന മൊഴി. ഇരു പരാതികളിലും മലയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക