കോട്ടയം:ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍റെ ഒരാഴ്ചത്തേയ്ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍റെ തലേന്നു വൈകിട്ട് ഏഴു മുതല്‍ ബുക്കിങ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജില്ലയില്‍ നിലവിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
screen shot

https://www.facebook.com/1600174033528166/posts/2898621103683446/

വാക്‌സീന്‍റെ ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും ഷെഡ്യൂള്‍ തീരുമാനിക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുന്‍കൂട്ടി നല്‍കാറുണ്ട്.വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും കലക്ടര്‍ വ്യക്തമാക്കി.