പ്ലേ സ്റ്റോറില്‍ നിന്ന് 37 ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി ഗൂഗിള്‍. ‘കോപ്പി കാറ്റ്‌സ് ആപ്പ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍ ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.
ഒരു നിശ്ചിത ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ തിരയുമ്പോൾ ഉപഭോക്താക്കളില്‍ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യും. തുടര്‍ന്ന് അതിലെ പരസ്യങ്ങളും കാണും. ഇതാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം. ഗൂഗിള്‍ പ്ലേ സ്റ്റേറില്‍ നിന്ന് ആപ്പ് നീക്കം ചെയ്ത സ്ഥിതിക്ക് ഉപഭോക്താക്കള്‍ അവരവരുടെ ഫോണില്‍ നിന്നും ഈ ആപ്പുകള്‍ നീക്കം ചെയ്യണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2