സ്വന്തം ലേഖകൻ

കൊച്ചി:കേരള സർക്കാരിന്റെ കീഴിലുള്ള ഫാക്ടറീസ് ആൻഡ് ബോയിലർ വകുപ്പിന്റെ 2020-ലെ സേഫ് ഇൻഡസ്ട്രിയൽ പ്രാക്ടീസസ് അവാർഡിന് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിൽ ഒന്നായ കൊച്ചി ആസ്ഥാനമായ മാൻ കാൻകോർ അർഹമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കമ്പനിയുടെ അങ്കമാലിയിലെ ഫാക്ടറിക്കാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അവാർഡ് സമ്മാനിച്ചു. മാൻ കാൻകോർ അസോസിയേറ്റ് ഹെഡ്- പ്രൊഡക്ഷൻ ജയമോഹൻ സി, സീനിയർ അസോസിയേറ്റ്- എച്ച്എസ്ഇ മുഹമ്മദ് റാഫി കെ.യു, സീനിയർ അസോസിയേറ്റ്- സെക്യൂറിറ്റി ഉസ്മോൻ ലമ്പ എന്നിവർ മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

ജീവനക്കാർക്ക് സുരക്ഷിത തൊഴിലിടം സൃഷ്ടിക്കുന്നതിന് നിരന്തരമായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന കമ്പനി എന്ന നിലയ്ക്ക് ഈ അംഗീകാരം ഏറെ സന്തോഷം പകരുന്നതാണെന്ന് മാൻ കാൻകോർ സിഇഒയും എക്സിക്യുട്ടിവ് ഡയറക്ടറുമായ ജീമോൻ കോര പറഞ്ഞു. തുടർച്ചയായ രണ്ടാം തവണയാണ് കമ്പനി ഈ അംഗീകാരം നേടുന്നത്.