ആലപ്പുഴ: ബാര്‍ അസോസിയേഷനെ കബളിപ്പിച്ച്‌ ‘അഭിഭാഷക’യായി പ്രാക്ടീസ് ചെയ്ത രാമങ്കരി സ്വദേശി സെസി സേവ്യര്‍ മുങ്ങി.

അസോസിയേഷന്‍ പരാതിനല്‍കുമെന്നു മനസ്സിലാക്കിയ ഇവര്‍, നാടുവിട്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഈ മാസം 11ന് നടന്ന ബാര്‍ അസോസിയേഷന്‍ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ഇവര്‍ പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ഇവരെ കുറിച്ച്‌ ഊമക്കത്ത് കിട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതോടെ പിടിക്കുമെന്ന് മനസ്സിലായി. ലൈബ്രറി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായിരുന്നു ഇവര്‍. ഈ സ്വാധീനം ഉപയോഗിച്ച്‌ ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം അസോസിയേഷനില്‍ നിന്നും മാറ്റി.

രണ്ടരവര്‍ഷം ജില്ലാക്കോടതിയെ ഉള്‍പ്പെടെ കബളിപ്പിച്ച ഇവര്‍ക്കു മുന്‍കൂര്‍ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. കേസിലെ വാദിഭാഗം ബാര്‍ അസോസിയേഷനാണ്. കേസിന്റെ തെളിവുകള്‍ ജുഡീഷ്യറിയുടെ അധീനതയിലുമാണ്. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാജഡ്ജിയെ ഉള്‍പ്പെടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

യുവതിയുടെ ചങ്ങനാശ്ശേരി സ്വദേശിയായ മുന്‍സുഹൃത്താണ് ഇവരുടെ തട്ടിപ്പു പുറത്താക്കിയതെന്നാണു സംശയിക്കുന്നത്. പരീക്ഷ പാസാകാതെയാണ് സെസി സേവ്യര്‍ കോടതിയില്‍ കോട്ടിട്ടുനടക്കുന്നതെന്ന് ഇയാള്‍ കത്തയക്കുകയായിരുന്നെന്നു. ഇവര്‍തമ്മില്‍ തെറ്റിയതാണു കാരണം. പേരുവെക്കാതെ നല്‍കിയ കത്ത്, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നോര്‍ത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.

അത്യാഡംബ ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. എന്നാല്‍ രാമങ്കരിയിലെ സാധാരണ കുടുംബത്തിലെ അംഗമായിരുന്നു. നാട്ടുകാരുമായും ഇവര്‍ പ്രശ്‌നത്തിലാണ്. നിരവധി പേരെ അഭിഭാഷകയെന്ന ബലത്തില്‍ കേസില്‍ കുടുക്കുകയും ചെയ്തു. ഇവിടുത്തെ നാട്ടുകാര്‍ പടക്കം പൊട്ടിച്ചാണ് വ്യാജ അഭിഭാഷകയാണ് ഇവരെന്ന വാര്‍ത്ത ആഘോഷിച്ചത്.

മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഇവര്‍ക്കുണ്ടെന്നാണ് സൂചന. ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രധാന രാഷ്ട്രീയ നേതാവിന്റെ സംരക്ഷണയിലാണ് ഇവര്‍ താമസിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതീവ സുരക്ഷാ മേഖലയില്‍ ആണ് ഇവരുള്ളതെന്നും പൊലീസിന് സംശയമുണ്ട്. എന്നാല്‍ അന്വേഷണവുമായി മുമ്ബോട്ട് പോകാന്‍ പൊലീസ് മടിക്കുകയുമാണ്.