ആര്യ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സുകുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത അല്ലു അര്‍ജുന്‍ ചിത്രത്തില്‍ വില്ലന്‍ ഫഹദ് ഫാസില്‍. അല്ലു അര്‍ജുന്റെ വില്ലനായി എത്തുന്ന ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘പുഷ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദിന്റെ വില്ലന്‍ കഥാപാത്രത്തിന് നായകനോളം പോന്ന റോള്‍ തന്നെയാണ് ഉള്ളത്.

കിടിലന്‍ വില്ലന്‍ ലുക്കുമായി തന്നെയാണ് താരം ക്യാരക്ടര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മേക്കോവര്‍ കണ്ടാല്‍ ആരും ഒന്ന് അമ്ബരക്കും വിധമുള്ള മുഖഭാവമാണ് ക്യാരക്ടര്‍ പോസ്റ്ററിലുള്ളത്. ബന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായാണ് ഫഹദ് എത്തുന്നത്. ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്റെ നായകവേഷം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

250 കോടി രൂപയുടെ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം വമ്ബന്‍ ഹിറ്റാകുമെന്ന കണക്കുകൂട്ടലിലാണ് താരപ്രേമികള്‍. 70 കോടി രൂപയാണ് അല്ലുഅര്‍ജുന്റെ പ്രതിഫലം.മൈത്ര മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറുമാണ് പുഷ്പയുടെ നിര്‍മാതാക്കള്‍. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക