പാലാ: മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ഉഗ്രന്‍ സമ്മാനങ്ങളുമായി സീറോ മലബാര്‍ സഭ പാലാ രൂപത. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

  • 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്ബത്തിക സഹായം ചെയ്യും
  • ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താം
  • ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കും.
  • ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളേജ് ഓഫ് നഴ്‌സിങ്ങില്‍ സൗജന്യ പഠനം.

പാലാ രൂപതയുടെ കുടുംബവര്‍ഷം 2021 ആഘോഷത്തിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു എന്ന തരത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. കേരള ക്രൈസ്തവര്‍ വംശനാശ ഭീഷണി നേരിടുന്നു എന്ന തരത്തില്‍ സഭ അനുകൂല പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും വന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെട ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക