കോവിഡ് പ്രതിരോധത്തിൽ കേരള മോഡൽ ലോക പ്രശംസ ആർജിച്ചതാണ്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ശുഭകരമല്ല. ഇന്ത്യയിൽ തന്നെ ആദ്യമായി സാമൂഹ്യ വ്യാപനം ഉണ്ടായി എന്ന് സ്ഥിതീകരിച്ച സംസ്ഥാനമാണ് കേരളം. 2020 ജൂലൈ മാസത്തിലാണ് കേരളത്തിൽ രോഗവ്യാപന തോത് ക്രമാതീതമായി ഉയർന്നത്. ഇപ്പോൾ ഉയരുന്നത് കോവിഡ് മരണസംഖ്യ കുറച്ചു കാട്ടുന്ന സമീപനമാണ് കേരള സർക്കാരിൻറെ എന്ന ആരോപണമാണ്.

ഒരു വിദഗ്ധ സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള മാനദണ്ഡങ്ങൾ സംസ്ഥാനത്ത് അവ്യക്തമാണ് എന്ന് പറയുന്നു.  ജൂലൈ 20ന് ആണ് അനുബന്ധ രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് ബാധിച് മറ്റ് രോഗാവസ്ഥ മൂർച്ഛിച്ച് മരണത്തിൽ കലാശിച്ചാൽ അത്തരം മരണങ്ങളെ കോവിഡ് മരണസംഖ്യ ഉൾപ്പെടുത്തേണ്ടത് ഇല്ല എന്ന രീതിയിൽ സംസ്ഥാന പ്രോട്ടോകോൾ മാറ്റം വരുത്തിയത്. ഇത് ലോക ആരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്.

റിപ്പോർട്ട് കണ്ടു എന്ന് അവകാശപ്പെട്ടുകൊണ്ട് റിങ് എന്ന മാധ്യമമാണ് ദി പ്രിൻറ് എന്ന മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് കണ്ടു എന്ന് അവകാശപ്പെട്ടുകൊണ്ട് റിങ് എന്ന മാധ്യമമാണ് ദി പ്രിൻറ് എന്ന മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടിൽ ആരോപിച്ചിരിക്കുന്നത് കേരളത്തിലെ യഥാർത്ഥത്തിൽ 345 ലധികം കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഓഗസ്റ്റ് 20 വരെ സർക്കാർ അംഗീകരിച്ചിരിക്കുന്നത് 195 മരണങ്ങളാണ് എന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നു. വിദഗ്ധ സമിതി സർക്കാരിനോട് ഈ അവ്യക്തത നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Source: The Print

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2